`സത്യത്തിൽ എന്താണ് നിങ്ങളുടെ പ്രശ്നം?´: കങ്കണയോട് ആദിത്യ പഞ്ചോളി; പറഞ്ഞവാക്കിൽ ഉറച്ചു നിൽക്കുന്നെങ്കിൽ പത്മശ്രീ തിരിച്ചുകൊടുക്കാനും ഉപദേശം

single-img
21 August 2020

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ തെറ്റിദ്ധാരണ പരത്തുകയാണെന്നും തനിക്കും തന്റെ കുടുംബത്തിനുമെതിരെ സംസാരിക്കാനുള്ള അവകാശം കങ്കണയ്ക്കില്ലെന്നും നടനും നിര്‍മ്മാതാവുമായ ആദിത്യ പഞ്ചോളി. കങ്കണയ്‌ക്കെതിരെ മാനനഷ്ടക്കേസ് നടത്തുകയാണെന്നും പറഞ്ഞു. ആജ് തക്കിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു നടി കങ്കണ റണൗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പഞ്ചോളി എത്തിയത്. 

സിനിമാ മേഖലയിലെ ആളുകള്‍ക്കെതിരെ ആരോപണം ഉയര്‍ത്തുന്നതിന് പകരം കങ്കണ സിനിമ ഇന്‍ഡസ്ട്രിക്കൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ ആദിത്യ പഞ്ചോളി ഇരിക്കുന്നക്കൊമ്പ് മുറിക്കാന്‍ നില്‍ക്കരുതെന്നും കങ്കണയോട് പറഞ്ഞു. കങ്കണ നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന സ്വജനപക്ഷാതം എന്താണെന്നും അദ്ദേഹം ചോദിച്ചു. 

തെറ്റായ പ്രസ്താവാന നടത്തിയാല്‍ തൻ്റെ പത്മശ്രീ തിരിച്ചുനല്‍കുമെന്ന് കങ്കണ തന്നെ പറഞ്ഞിട്ടുണ്ടെന്നും സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ തെറ്റായ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നതെന്നും അതുകൊണ്ട് പത്മശ്രീ തിരിച്ചുകൊടുക്കയാണ് കങ്കണ ചെയ്യേണ്ടതെന്നുമാണ് ആദിത്യ പഞ്ചോളി പറഞ്ഞു.

സുശാന്തിന്റെ മരണത്തില്‍ അദ്ദേഹത്തിൻ്റെ അച്ഛന്‍ നല്‍കിയ പരാതിയില്‍ സ്വജനപക്ഷപാതത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടില്ലെന്നും ആദിത്യ പഞ്ചോളി പറഞ്ഞു. സിനിമ മേഖലയിലുള്ളവരെ ഈ വിഷയത്തിലേക്ക് വലിച്ചിഴച്ച് കങ്കണ സത്യത്തില്‍ എല്ലാവരുടേയും സമയംമെനക്കെടുത്തുകയാണെന്നും ആദിത്യ പഞ്ചോളി ആരോപിച്ചു.