രാജീവ് ഗാന്ധിയെ പിതാവായി ലഭിച്ചത് എന്റെ ഭാഗ്യം: രാഹുല്‍

single-img
20 August 2020

രാജീവ് ഗാന്ധിയെ തനിക്ക് അച്ഛനായി ലഭിച്ചതിൽ അഭിമാനിക്കുന്നതായി കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
രാജീവിന്റെ 76–ാം ജന്മദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചുള്ള ട്വീറ്റിലാണ് രാഹുൽ ഇങ്ങനെ എഴുതിയത്. രാജീവ് ഗാന്ധിയെ പിതാവായി ലഭിച്ചത് തന്റെ ഭാഗ്യമാണെന്നും ഇന്നും എന്നും അദ്ദേഹത്തെ മിസ് ചെയ്യുന്നുവെന്നും രാഹുല്‍ പറഞ്ഞു.

“അദ്ദേഹം കാലത്തിനു മുന്നേ നടന്നതും, അസാധാരണമായ കാഴ്ച്ചപ്പാടുള്ളതുമായ ഒരു വ്യക്തിയായിരുന്നു. എന്നാൽ, അതിനെല്ലാം ഉപരിയായി അദ്ദേഹം അനുകമ്പയും സ്നേഹ സമ്പന്നനുമായ ഒരു മനുഷ്യനായിരുന്നു.
തീർച്ചയായും അദ്ദേഹത്തെ പിതാവായി ലഭിച്ചതില്‍ അവിശ്വസനീയമാംവിധം ഭാഗ്യവാനാണ് ഞാന്‍. അഭിമാനമുണ്ട്. എനിക്ക് ഇന്നും എന്നും അദ്ദേഹത്തെ മിസ് ചെയ്യുന്നു“’രാഹുല്‍ എഴുതി.