സ്പ്രിംഗ്ലർ വിവാദം: അന്വേഷണ സമിതി പുനഃസംഘടിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍

single-img
18 August 2020

സ്പ്രിംഗ്ലർ വിവാദത്തിൽ അന്വേഷണത്തിനായി രൂപീകരിച്ച സമിതി സർക്കാർ പുനഃസംഘടിപ്പിച്ചു. പുതിയ സമിതിയിൽ മുൻ സൈബർ സെക്യൂരിറ്റി കോർഡിനേറ്ററായ ഡോ.ഗുൽഷൻ റായെകൂടി ഉൾപ്പെടുത്തി. ഇതിനോടൊപ്പം വിവാദവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 10 വരെ നീട്ടുകയും ചെയ്‌തിട്ടുണ്ട് . സ്പ്രിംഗ്ലറുമായി ബന്ധപ്പെട്ട വിവാദമുണ്ടായി 100 ദിവസങ്ങൾ കഴിഞ്ഞിട്ടും സമിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നില്ല.