എന്റെ മലയാളി സഹോദരങ്ങൾക്ക് ആശംസകൾ; ചിങ്ങമാസ ആശംസകളുമായി പ്രധാനമന്ത്രി

single-img
17 August 2020

മലയാളികളുടെ പുതുവർഷമായ ചിങ്ങമാസത്തിൽ എല്ലാ കേരളീയർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെ ആയിരുന്നു മലയാളത്തിലും ഇംഗ്ലീഷിലുമായി അദ്ദേഹത്തിന്റെ ആശംസ.

“ചിങ്ങമാസം എത്തുന്ന ഈ അവസരത്തിൽ, എല്ലാവർക്കും, വിശിഷ്യാ എന്റെ മലയാളി സഹോദരങ്ങൾക്ക് ആശംസകൾ നേരുന്നു. പുതു വർഷം എല്ലാവർക്കും വിജയവും നല്ല ആരോഗ്യവും സമൃദ്ധിയും കൈവരുത്തട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു” പ്രധാനമന്ത്രി എഴുതി.

അദ്ദേഹത്തിന്റെ ട്വീറ്റ് വന്ന് കുറച്ച് സമയങ്ങൾക്കുള്ളിൽ തന്നെ ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നിരവധി ആളുകൾ തിരികെയും ആശംസകൾ നല്‍കിയിട്ടുണ്ട്.