സ്വാതന്ത്ര ദിനാശംസയുമായി പോസ്റ്റ് ചെയ്തത് കാശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം; ഷാനിമോൾ ഉസ്മാനെതിരെ പരാതി

single-img
16 August 2020

രാജ്യത്തിന്റെ സ്വാതന്ത്ര ദിനത്തില്‍ ആശംസകള്‍ നേർന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കാശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടത്തിനെതിരെ പരാതി. ഷാനിമോളുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സിപിഎമ്മും ബിജെപിയും അരൂർ, ചേർത്തല പോലീസ് സ്റ്റേഷനുകളിൽ ആദ്യം പരാതി നൽകി.

സംസ്ഥാന പോലീസിന് നൽകിയ പരാതിക്ക് പുറമെ, രാഷ്ട്രപതിക്കും ഗവർണർക്കും സ്പീക്കർ പി ശ്രീരാമകൃഷ്ണനും പരാതി നൽകിയിട്ടുണ്ട്. പോസ്റ്റ് വിവാദമായതോടെ എംഎൽഎ പോസ്റ്റ് പിൻവലിച്ചിരുന്നു. തന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്ത അഡ്മിന് സംഭവിച്ച പിശകാണെന്നും തിരുത്തിയെന്നുമാണ് ഷാനിമോൾ നല്‍കുന്ന വിശദീകരണം.