അയോധ്യ ഭൂമി പൂജയിൽ പങ്കെടുത്ത റാം ടെമ്പിൾ ട്രസ്റ്റ് മേധാവിയ്ക്ക് കൊറോണ പോസിറ്റീവ് : മോദി ക്വാറൻ്റെെനിൽ പോകേണ്ടിവരും?

single-img
13 August 2020

രാം മന്ദിർ ട്രസ്റ്റ് പ്രസിഡന്റ് നിത്യ ഗോപാൽ ദാസ് കോവിഡ് -19 സ്ഥിരീകരിച്ചതായി ദേശിയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തു . ഓഗസ്റ്റ് അഞ്ചിന് രാമക്ഷേത്ര നിർമാണത്തിന് തുടക്കം കുറിച്ച് നടന്ന ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഇദ്ദേഹവും വേദിയിൽ ഉണ്ടായിരുന്നു. വിഷയത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടുതൽ വിവരങ്ങൾ തേടി.

മഥുര ജില്ലാ മജിസ്ട്രേറ്റിനോടും മേദാന്ത ആശുപത്രിയുടെ ഡോ. ട്രിഹാനോടും അദ്ദേഹം സംസാരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഭൂമിപൂജയിൽ പങ്കെടുത്ത പ്രധാനമന്ത്രിയുൾപ്പെടെയുള്ളവർ ക്വാറന്റൈനിൽ പോകേണ്ട സാഹചര്യമാണ് നിലവിൽ .കോവിഡ് രൂക്ഷമായി നിലകൊണ്ടിരുന്ന സമയത്ത് ഭൂമിപൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത് വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു.