മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങൾക്ക് പൂട്ടിട്ട് ഡിഐജി

single-img
12 August 2020

സമൂഹമാധ്യമങ്ങളിലടക്കം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങൾ തുടർകഥയായി മാറുകയാണ് . ഇത്തരത്തിലുള്ള സൈബര്‍ ആക്രമണം ഇനിമുതൽ ഡിഐജി സഞ്ജയ്കുമാര്‍ ഗുരുദിന്‍ അന്വേഷിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ അതിക്രമം അന്വേഷിക്കാന്‍ ഇന്നലെയാണ് ഡി.ജി.പി ഉത്തരവിട്ടത്. സാമൂഹികമാധ്യമങ്ങള്‍ നിരീക്ഷിച്ച് 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുമുണ്ട് . കോവിഡ് വ്യാജപ്രചാരണങ്ങൾ നിരീക്ഷിക്കാനും നീക്കമുണ്ട് .

മനോരമ ന്യൂസിലെ ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ നിഷ പുരുഷോത്തമന്‍, ഏഷ്യാനെറ്റ് ന്യൂസിലെ പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ് കെ.ജി. കമലേഷ്, അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍ പ്രജുല എന്നിവര്‍ക്കെതിരെ വ്യക്തിപരമായ ആക്രമണങ്ങൾ ഉണ്ടായതായി പരാതി ഉയർന്നിരുന്നു. ഇതിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു, ഈ സാഹചര്യത്തിലാണ് ഡി.ജി.പി അന്വേഷണവുമായി രംഗത്തെത്തിയത്.