സഞ്ജയ് ദത്തിന് ശ്വാസകോശ കാന്‍സര്‍, വിദഗ്ധ ചികിത്സയ്ക്കായി താരം വിദേശത്തേക്ക്

single-img
12 August 2020

ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് ശ്വാസകോശ കാന്‍സര്‍ എന്ന് റിപ്പോര്‍ട്ട്. വിദഗ്ധ ചികിത്സയ്ക്കായി നടൻ ഉടനെ വിദേശത്തേക്ക് പോകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചികില്‍സയ്ക്കായി സിനിമയില്‍ നിന്ന് അനിശ്ചിത കാലത്തേക്ക് മാറിനില്‍ക്കുന്നുവെന്ന് ഇന്നലെ സഞ്ജയ്ദത്ത് ട്വീറ്റ് ചെയ്തിരുന്നു.

ആഗസ്റ്റ് എട്ടിന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് കോവിഡെന്ന സംശയത്തില്‍ മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്. തുടര്‍ന്നുള്ള പരിശോധനയിലാണ് ശ്വാസകോശ ക്യാന്‍സര്‍ നാലാംഘട്ടത്തിലാണെന്ന് കണ്ടെത്തിയത്. താരത്തിന്റെ ഭാര്യ മാന്യത ദത്തും കുട്ടികളും ദുബൈയിലാണ്.