ബംഗളൂരു അക്രമം; വിവാദത്തിന് തീ കൊളുത്തിയ സംഭവത്തിന് പിന്നിൽ കോൺഗ്രസ് എംഎല്‍എയുടെ മരുമകന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

single-img
12 August 2020

കോൺഗ്രസ് നിയമസഭാംഗം അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ മരുമകന്‍ നവീന്‍റെ ഫേസ്ബുക്ക് കുറിപ്പ് മതവിദ്വേഷം വളർത്തുന്നതാണെന്ന ആരോപണത്തെ തുടര്‍ന്നായിരുന്ന് ബംഗളൂരുവില്‍ അക്രമം ഉടലെടുത്തത് . എംഎല്‍എയുടെ വീട് വളഞ്ഞ അക്രമകാരികള്‍ വീടിന് തീയിടുകയും ചെയ്തു .തുടര്‍ന്ന് ഇവര്‍ ഡിജി ഹള്ളി കെജി ഹള്ളി പൊലീസ് സ്റ്റേഷനും അക്രമിച്ചു. അക്രമകാരികള്‍ പൊലീസ് സ്റ്റേഷന്‍ വളഞ്ഞപ്പോള്‍ നടത്തിയ വെടിവെപ്പിലാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.

കോൺഗ്രസ് നേതാവിന്റെ മരുമകൻ അപ്‌ലോഡ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റിനെ തുടർന്ന് ബംഗളൂരുവിൽ അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞു. അക്രമങ്ങൾ നിർത്തി സമാധാനം പാലിക്കണമെന്നും യെദ്യൂരപ്പ ട്വിറ്ററിലൂടെ യെദ്യൂരപ്പ അഭ്യർത്ഥിച്ചു. കൊവിഡ് ബാധയെത്തുടര്‍ന്ന് ക്വാറന്‍റീനിലാണ് മുഖ്യമന്ത്രി.അതേസമയം ബംഗളൂരുവിലുണ്ടായ അക്രമ സംഭവങ്ങളെ അപലപിക്കുന്നതായി കർണാടക പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ വ്യക്തമാക്കി. സംസ്ഥാനത്ത് സമാധാനവും സാഹോദര്യവും പുനഃസ്ഥാപിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.