സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന് ജാമ്യമില്ല

single-img
10 August 2020

സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന് ജാമ്യമില്ല. കേസ് ഡയറികളുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസിലെ രണ്ടാംപ്രതിയായ സ്വപ്‌നയ്ക്ക് ജാമ്യം നിഷേധിച്ചത്. സ്വപ്‌നയുടെ ജാമ്യഹര്‍ജി കൊച്ചി എന്‍ഐഎ കോടതിയാണ് തള്ളി. 

സ്വര്‍ണക്കടത്തില്‍ പങ്കാളിയായതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി. കാര്‍ഗോ വിട്ടുകിട്ടാനും ഇടപെട്ടു. യുഎപിഎ അനുസരിച്ചുള്ള കുറ്റമാണ് ചെയ്തതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി പറഞ്ഞു. സാമ്പത്തിക ഭീകരവാദമാണ് പ്രതികള്‍ നടത്തിയതെന്ന എന്‍ഐഎയുടെ വാദം കോടതി അംഗീകരിച്ചു.

സംസ്ഥാനത്തും രാജ്യത്തിന് വെളിയിലും ഉന്നത സ്വാധീനമുള്ള വ്യക്തിയാണ് സ്വപ്നയെന്നും, അതിനാല്‍ പ്രതിക്ക് ജാമ്യം നല്‍കുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നും ഹര്‍ജിയില്‍ വാദം കേല്‍ക്കുമ്പോള്‍ എന്‍ഐഎ കോടതിയെ അറിയിച്ചിരുന്നു.