പ്രണബ് മുഖര്‍ജിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

single-img
10 August 2020

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. പ്രണബ് മുഖര്‍ജി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 

താനുമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും, കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും പ്രണബ് മുഖര്‍ജി അഭ്യര്‍ത്ഥിച്ചു. 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി അര്‍ജുന്‍ രാം മേഘ്വാള്‍, കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ തുടങ്ങി നിരവധി പ്രമുഖര്‍ കോവിഡ് പോസിറ്റീവായി ചികില്‍സയിലാണ്.