തിരുവനന്തപുരത്ത് ഒന്നേകാൽ ലക്ഷം രൂപയുടെ ബെെക്ക് പ്രദർശനത്തിനു വച്ചു: കള്ളൻ ബെെക്കുമായി മുങ്ങി

single-img
9 August 2020

ഇരുചക്ര വാഹന ഷോറൂമിൻറെ പൂട്ട് തകർത്ത് കള്ളൻ പ്രദർശനത്തിനു വച്ച ലക്ഷങ്ങളുടെ ബൈക്കുമായി കടന്നു. 1.25 ലക്ഷം രൂപയോളം എക്സ് ഷോറൂം വിലയുള്ള ബൈക്കാണ് മോഷണം പോയത്.  തിരുവനന്തപുരം കാട്ടാക്കടയിലെ എട്ടിരുത്തിയിലുള്ള ബൈക്ക് ഷോറൂമിലാണ് സംഭവം. 

കഴിഞ്ഞ ദിവസം രാവിലെ ഷോറൂം തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്ത് അറിഞ്ഞത്. ഷോറൂമിൽ നിന്ന് പണവും നഷ്ടമായതായി റിപ്പോർട്ടുകളുണ്ട്. ഇതുസംബന്ധിച്ച് ഉടമ പൊലീസിൽ പരാതി നൽകി.

ഷോറൂം ഷട്ടറിന്റെ പൂട്ടുകളും കള്ളൻ കൊണ്ടുപോയ നിലയിലും ഷോറൂമിലെ മറ്റ് ഇരുചക്ര വാഹനങ്ങൾ സ്ഥാനം മാറ്റി വച്ച നിലയിലും ആണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.