ടിക് ടോക്കിന് ട്രംപിന്‍റെ വക അന്ത്യകൂദാശ

single-img
7 August 2020

അമേരിക്കയിൽ ചൈനീസ് ആപ്പുകള്‍ക്ക് അന്ത്യശാസനം നല്‍കി ട്രംപ് സര്‍ക്കാരിന്‍റെ ഉത്തരവ് പുറത്തിറങ്ങി. 45 ദിവസത്തിനുള്ളില്‍ ചൈനീസ് കമ്പനികൾ ഉടമസ്ഥാവകാശം വിറ്റില്ലെങ്കിൽ അമേരിക്കയില്‍ ടിക്ടോക്, വി ചാറ്റ് എന്നീ ആപ്പുകളെ നിരോധിക്കും എന്നാണ് ട്രംപ് ഒപ്പിട്ട പുതിയ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യയിൽ ടിക് ടോക്ക് നിരോധിച്ച അവസരത്തിൽ തന്നെ അമേരിക്കയും ടിക് ടോക് അടക്കമുള്ള ആപ്പുകളെ നിരോധിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അതിന് സാധൂകരണമായി ഒരു ഔദ്യോഗിക ഉത്തരവ് ഇറങ്ങുന്നത് എന്നാൽ ഇപ്പോഴാണ്.

അമേരിക്കൻ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ലഭ്യമാക്കുന്നതിൽ ടിക് ടോക്കിന് വലിയ പങ്ക് ഉണ്ടെന്ന തരത്തിലുള്ള സൂചനകൾ ഉണ്ടായിരുന്നു. അത്കൊണ്ട് തന്നെ ടിക് ടോക്കുമായി ടെക് ഭീമന്‍ മൈക്രോസോഫ്റ്റ് നടത്തുന്ന വാങ്ങാല്‍ ചര്‍ച്ചകള്‍ ഇനി വേഗത്തിലാകാനും സാധ്യതയുണ്ട് .