ധോണി തിരിച്ചു വരുമോ ? ഐ.പി.എല്ലിനു മുമ്പ് ക്യാപ്റ്റൻ കൂൾ നെറ്റ്‌സില്‍ പരിശീലനത്തിനെത്തിയതായി സൂചന !

single-img
7 August 2020

മഹേന്ദ്ര സിംഗ് ധോണിയുടെ ആരാധകർക്ക് സന്തോഷ വാർത്ത, തങ്ങളുടെ പ്രിയപ്പെട്ട ക്യാപ്റ്റൻ കൂൾ ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലെ ഇൻഡോർ സംവിധാനത്തിൽ ധോനി ബാറ്റിങ് പരിശീലനത്തിനെത്തിയതായി ജാർഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (ജെ.എസ്.സി.എ) ഭാരവാഹിയെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു . ഐ.പി.എല്ലിന്റെ 13-ാം സീസൺ യു.എ.ഇയിൽ നടക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പായതോടെ ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്നത് ഒരുപക്ഷേ ധോണിയുടെ തിരിച്ചുവരവ് തന്നെ ആയിരിക്കും . തങ്ങളുടെ പ്രിയപ്പെട്ട ‘തല’ ക്രിക്കറ്റ് മൈതാനത്തേക്ക് മടങ്ങിയെത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ . കഴിഞ്ഞ വർഷം ലോകകപ്പ് സെമിയിൽ കിവീസിനോട് തോറ്റ് ഇന്ത്യ പുറത്തായ ശേഷം പിന്നീട് ഇതുവരെ ധോണി മത്സര ക്രിക്കറ്റിന്റെ ഭാഗമായിട്ടില്ല.

ഈ കഴിഞ്ഞ ഏപ്രിലിൽ നടത്താനുദ്ദേശിച്ചിരുന്ന ഐ.പി.എൽ ടൂർണമെന്റിന്റെ ഭാഗമായി ധോണി ചെന്നൈയിൽ പരിശീലനത്തിനെത്തിയിരുന്നു. പക്ഷേ കോവിഡ്-19 രോഗവ്യാപനത്തെ തുടർന്ന് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ടൂർണമെന്റ് മാറ്റിവെയ്ക്കുകയും ധോണി റാഞ്ചിയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. പിന്നിട് കഴിഞ്ഞ ആഴ്ച ജെ.എസ്.സി.എ സ്റ്റേഡിയം കോപ്ലക്സ് ധോണി സന്ദർശിച്ചിരുന്നു. അവിടെ ബൗളിങ് മെഷീൻ ഉപയോഗിച്ച് അദ്ദേഹം പരിശീലനം നടത്തുകയും ചെയ്തിരുന്നു .തുടർന്ന് രണ്ടു ദിവസം അദ്ദേഹം പരിശീലനം നടത്തിയതായും റിപോർട്ടുകൾ ഉണ്ട് .