സോറി, താങ്കൾക്ക് സ്ഥലം മാറിപ്പോയി: കോവിഡിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പങ്കുവച്ച ട്രംപിൻ്റെ വീഡിയോ ഫേസ്ബുക്ക് നീക്കം ചെയ്തു

single-img
6 August 2020

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ കോവിഡ് വീഡിയോ നീക്കം ചെയ്ത് ഫേസ്ബുക്ക്. കോ​വി​ഡ് സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ളേ​ക്കു​റി​ച്ച് ട്രം​പ് ഫേ​സ്ബു​ക്കിൽ പങ്കുവച്ച വീഡിയോയാണ് നീക്കം ചെയ്യപ്പെട്ടത്. കോ​വി​ഡ് സം​ബ​ന്ധ​മാ​യി തെ​റ്റി​ധാ​ര​ണാ​ജ​ന​ക​മാ​യ വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്നു​വെ​ന്ന് അറിയിപ്പും നൽകിയാണ് വീ​ഡി​യോ നീ​ക്കം ചെ​യ്ത​ത്.

നി​ല​വി​ൽ ട്രം​പി​ന്‍റെ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രു​ന്ന സ്ഥാ​ന​ത്ത് ദ ​ക​ണ്ടെ​ന്‍റ്റ്റ് ഈ​സ് നോ​ട്ട് അ​വെ​യ്ല​ബി​ൾ റൈ​റ്റ് നൗ ​എ​ന്നാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. കു​ട്ടി​ക​ൾ​ക്ക് കോ​വി​ഡി​നൈ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ടെ​ന്ന ട്രം​പി​ന്‍റെ വാ​ക്കു​ക​ളാ​ണ് വീ​ഡി​യോ നീ​ക്കം ചെ​യ്യു​ന്ന​തി​ന് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. 

നേ​ര​ത്തെ, ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ൻ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഉ​ത്ത​മ​മാ​ണ് എ​ന്ന് പ്ര​തി​പാ​ദി​ക്കു​ന്ന വീ​ഡി​യോ ട്രം​പ് ട്വി​റ്റ​റി​ൽ ഷെ​യ​ർ ചെ​യ്തി​രു​ന്നു. ഇ​തും വി​വാ​ദ​മാ​യി​രു​ന്നു.