വിദ്യാർത്ഥിയുടെ വാട്സ്ആപ്പ് പ്രൊഫെെൽ ചിത്രം അശ്ലീല ചിത്രമായി: പൊലീസ് മുന്നറിയിപ്പ്

single-img
2 August 2020

സമൂഹമാധ്യമ അക്കൗണ്ടുകള്‍ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം തൊടുപുഴയിലെ ഒരു കോളജിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് പ്രൊഫൈല്‍ പിക്ചര്‍ ആയി അശ്ലീല ചിത്രം വരെ വന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ഉപഭേക്താക്കള്‍ക്ക് മുന്നറിയിപ്പുമായി പൊലീസ് രംഗത്ത്. 2 ഫാക്ടര്‍ ഓതന്റിക്കേഷന്‍ എനേബിള്‍ ചെയ്യേണ്ടതാണെന്ന് കേരള പൊലീസ് സൈബര്‍ ഡോമിന്റെ മുന്നിറിയിപ്പ്.

വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ 2 ഫാക്ടര്‍ ഓതന്റിക്കേഷനായി സെക്യൂരിറ്റി പിന്‍ നമ്പര്‍ ചേര്‍ക്കേണ്ടതും, സ്വന്തം ഇമെയില്‍ വിലാസം വാട്‌സ്ആപ്പില്‍ ആഡ് ചെയ്യുവാന്‍ ശ്രദ്ധ വേണമെന്നും പൊലീസ് അറിയിച്ചു.