ആയുധധാരികളായ ആറംഗ സംഘം ഗൃഹനാഥനെ ബന്ധിയാക്കി വീട്ടമ്മയേയും പന്ത്രണ്ടുവയസുള്ള മകളേയും പീഡിപ്പിച്ചു

single-img
2 August 2020

മധ്യപ്രദേശിൽ വീട്ടില്‍ അതിക്രമിച്ച് കയറി ആയുധധാരികളായ ആറംഗ സംഘം ഗൃഹനാഥനെ തടഞ്ഞ് വച്ച് വീട്ടമ്മയേയും പന്ത്രണ്ട് വയസുകാരിയായ മകളേയും പീഡിപ്പിച്ചു. സംസ്ഥാനത്തെ ബുര്‍ഹാന്‍പൂര്‍ ജില്ലയിലെ ഷാപൂറിലാണ് സംഭവം നടന്നത്. വീട്ടിൽ കയറിയ ഈ സംഘം ഗൃഹനാഥനെ ബന്ധിയാക്കി 40വയസുള്ള വീട്ടമ്മയേയും അവരുടെ പന്ത്രണ്ടുകാരിയായ മകളേയും തട്ടിക്കൊണ്ട് പോവുകയായിരുന്നു.

വീട്ടിൽ നിന്നും ഇവരെ അടുത്തുള്ള ക്രഷറിലേക്ക് കൊണ്ട് പോയ ശേഷം രണ്ട് ദിവസത്തോളം ക്രൂരമായി പീഡിപ്പിച്ചതായാണ് പോലീസ് പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഇവര്‍ പീഡനത്തിനിരയായതായി ഖാര്‍ഗോണ്‍ റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ തിലക് സിംഗ് അറിയിച്ചു.
സംഭവം നടന്ന ഗ്രാമം ഈ സ്ഥലം മധ്യപ്രദേശ് മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലാണ്.

ഇതിനെല്ലാം പുറമെ വീട് കൊള്ളയടിച്ച സംഘം പണവും സ്വര്‍ണവും അപഹരിച്ചതായും പരാതിയിൽ പറയുന്നു. നിലവിൽ പോലീസ് മഹാരാഷ്ട്ര- മധ്യപ്രദേശിലെ സമീപ സ്ഥലങ്ങളിലേക്ക് പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. കൂട്ടം ചേർന്നുള്ള ബലാത്സംഗം, തടഞ്ഞുവെക്കല്‍, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങിയ വകുപ്പുകളും പോക്സോ നിയമവും പ്രകാരമാണ് പരാതിയിൽ പോലീസ് കേസെടുത്തിട്ടുള്ളത്.