സംസ്ഥാനത്ത് ആദ്യമായി കോവിഡ് ബാധിച്ച് പൊലീസ് ഉദ്യോസ്ഥൻ മരണപ്പെട്ടു

single-img
1 August 2020

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇടുക്കി ജില്ലയിലെ ഇടുക്കി ജില്ലയിലെ സ്പെഷൽ ബ്രാഞ്ച് എസ്ഐ അജിതനാണ് മരിച്ചത്. 55 വയസ്സായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ വെച്ച് രാത്രി 11.45 ഓടെയാണ് അജിതൻ മരിച്ചത്. 

കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇടുക്കി മെഡിക്കൽ കോളജിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് രോ​ഗം കൂടിയതോടെയാണ് കോട്ടയത്തേക്ക് മാറ്റിയത്. ബുധനാഴ്ചയാണ് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുന്നത്. ഹൃദ്രോ​ഗബാധിതനും പ്രമേഹ രോ​ഗിയുമായിരുന്നു. 

ഇദ്ദേഹത്തിന് ആന്റി വൈറൽ ചികിൽസയും പ്ലാസ്മ തെറാപ്പിയും അടക്കം നൽകിയിരുന്നു. വിദ​ഗ്ധമായ എല്ലാ ചികിൽസയും നൽകിയിട്ടും അജിതൻരെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് ആശുപത്രി അധികൃതർ സൂചിപ്പിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ കോവിഡ് ബാധിച്ച് മരിക്കുന്നത്.