ബലിപ്പെരുന്നാൾ ദിവസം അഫ്ഗാനിസ്ഥാനിൽ ചാവേർ പൊട്ടിത്തെറിച്ചു: 17 മരണം

single-img
31 July 2020

ബലിപെരുന്നാള്‍ ദിവസം അഫ്ഗാനിസ്ഥാനിൽ ഭീരാക്രമണം.  ആഘോഷങ്ങള്‍ക്കിടെ ഉണ്ടായ ഭീകരാക്രമണത്തില്‍ അഫ്ഗാനിസ്ഥാനില്‍ 17 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 

അഫ്ഗാനിലെ ലോഗര്‍ പ്രവിശ്യയില്‍ ഈദ് ആഘോഷങ്ങള്‍ക്കിടെ കാര്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ലോഗര്‍ പ്രവിശ്യാ ഗവര്‍ണറുടെ ഓഫീസിന് സമീപമായിരുന്നു സ്‌ഫോടനം. ഈദ് ആഘോഷങ്ങള്‍ പ്രമാണിച്ച് നിരവധി പേര്‍ ഷോപ്പിങ്ങ് നടത്തുന്നതിനിടെയായിരുന്നു സ്‌ഫോടനം. 

ചാവേര്‍ ബോംബ് ഘടിപ്പിച്ച കാര്‍ പൊട്ടിത്തെറിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകളെന്ന് ലോഗര്‍ ഗവര്‍ണര്‍ സൂചിപ്പിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. താലിബാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ നിഷേധിച്ചിരിക്കുകയാണ്.