കഞ്ചാവ് കിട്ടാത്ത വിഷമത്തില്‍ യുവാവ് വിഴുങ്ങിയത് കത്തി; കരളില്‍ തറച്ച കത്തി പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ

single-img
27 July 2020

കഞ്ചാവ് ലഭിക്കാതെ വന്നപ്പോള്‍ വിഷമത്താല്‍ ഹരിയാനയില്‍ നിന്നുള്ള യുവാവ് വിഴുങ്ങിയത് കത്തി . ഉള്ളില്‍ ചെന്ന് കരളില്‍ തറച്ചിരുന്ന കത്തി മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവില്‍ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി ഡോക്ടര്‍മാര്‍ പുറത്തെടുത്തു. ഒന്നര മാസങ്ങള്‍ക്ക് മുന്‍പാണ് ഇരുപത്തെട്ടു വയസുകാരനായ യുവാവ് കത്തി വിഴുങ്ങിയത്.

കഴിഞ്ഞ ദിവസം വിശപ്പില്ലായ്മയും ശക്തമായ വയറുവേദനയും കാരണമാണ് യുവാവ് ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ എക്‌സ്‌റേ പരിശോധയില്‍ കരളില്‍ തറച്ച നിലയില്‍ കത്തി കണ്ടെത്തുകയായിരുന്നു. വളരെ കാലമായി മയക്കു മരുന്നിന് അടിമയായ ഇയാള്‍ കഞ്ചാവ് ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷത്തിലാണ് കത്തി വിഴുങ്ങിയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

എയിംസിലെ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ വിദഗ്ദനായ ഡോ എന്‍ ആര്‍ ദാസിന്റെ നേതൃത്വത്തിലായിരുന്നു യുവാവിന്റെ ശസ്ത്രക്രിയ നടത്തിയത്. 20 സെന്റീമീറ്റര്‍ നീളമുണ്ടായിരുന്ന കത്തിയാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.