രാഷ്ട്രീയ ക്വാറന്റൈൻ വിധിച്ച് നിശ്ശബ്ദനാക്കാന്‍ സർക്കാരും സിപിഎമ്മും ശ്രമിക്കുന്നു: കെ മുരളീധരന്‍

single-img
24 July 2020

കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത കോൺഗ്രസ് നേതാവും എം പിയുമായ കെ മുരളീധരന് കൊവിഡ് പരിശോധന നടത്താൻ ജില്ലാകളക്ടർ ഇന്ന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതിനെതിരെ തന്നെ രാഷ്ട്രീയ ക്വാറന്റൈൻ വിധിച്ച് നിശ്ശബ്ദനാക്കാനാണ് സർക്കാരും സിപിഎമ്മും ശ്രമിക്കുന്നത് എന്ന് മുരളീധരൻ ആരോപിച്ചു.

രാഷ്ട്രീയം പറയുമ്പോൾ തിരിച്ചു വ്യക്തിപരമായി തേജോവധം ചെയ്യുന്നത് തരംതാണ നടപടിയാണ്. ഇതിന്റെ ഭാഗമാണ് പുതിയ വിവാദങ്ങൾ. സർക്കാരിന്റെ കള്ളക്കടത്തിനെതിരെയും,, പാലത്തായിയിലെ പെൺകുഞ്ഞിന് വേണ്ടിയും ശബ്‌ദിച്ചതിന്റെ പേരിലാണെങ്കിൽ ക്വാറന്റൈൻ അല്ല ജയിലിൽ പോകാനും മടിയില്ല എന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ എഴുതി.

കോവിഡ് പോസിറ്റീവായ വ്യക്തിയുടെ വിവാഹത്തിന് പങ്കെടുത്തിട്ടില്ലെന്നു കഴിഞ്ഞ ദിവസം വ്യക്തമാക്കിയതാണ്. വിവാഹ ദിവസം പങ്കെടുത്ത വ്യക്തിയിൽ നിന്നാണ് വരന് കോവിഡ് പോസിറ്റീവ് ആയത്. താൻ അവിടെ പോയത് വിവാഹത്തലേന്നാണ്. ഇവരുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിൽ അന്ന് തന്നെ ഒരു കളക്ടറും പറയാതെ സ്വയം ക്വാറന്റൈനിൽ പോയേനെ. ഇത് വ്യക്തമാക്കിയിട്ടും സമൂഹ മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ഉപയോഗിച്ച് അപവാദം പ്രചരിപ്പിക്കുകയാണ് എന്നും മുരളീധരൻ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ ലിങ്കിൽ വായിക്കാം:

#രാഷ്ട്രീയ ക്വാറന്റൈൻ വിധിച്ച് നിശ്ശബ്ദനാക്കാനാണ് സർക്കാരും CPMഉം ശ്രമിക്കുന്നത്.രാഷ്ട്രീയം പറയുമ്പോൾ തിരിച്ചു…

Posted by K Muraleedharan on Friday, July 24, 2020