കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍; കരാര്‍ അടിസ്ഥാനത്തില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കും: മുഖ്യമന്ത്രി

single-img
24 July 2020

കേരളത്തില്‍ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ആളുകളുടെ സേവനം ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ മേഖലയെയും ഒരുമിപ്പിക്കുന്ന സംയോജിതമായ പ്രവര്‍ത്തനത്തിനുള്ള കര്‍മ്മ പദ്ധതിയാണ് തയാറാക്കുന്നതെന്നും ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ക്കു പുറമെ നാഷണല്‍ ഹെല്‍ത്ത് മിഷനിലുള്‍പ്പെടെ കരാര്‍ അടിസ്ഥാനത്തില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ ഇതിനായി നിയോഗിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു.

ഇത്തരത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിന്റെ പുറമെ ഇന്‍സെന്റീവ് നല്‍കാനും ആലോചിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കോവിഡ് ബ്രിഗേഡില്‍ ഉള്‍പ്പെടുന്ന എല്ലാ കരാര്‍ ജീവനക്കാര്‍ക്കും പ്രത്യേക ആരോഗ്യ പരിരക്ഷ നല്‍കുന്നുണ്ട്.

അതേപോലെ തന്നെ പഞ്ചായത്തുകളിലെ ശുചീകരണ തൊഴിലാളികള്‍ക്ക് പഞ്ചായത്തുകള്‍ തന്നെ താമസസൗകര്യം നല്‍കും. എല്ലാ ജില്ലകളിലും സിഎഫ്എല്‍ടിസികളില്‍ സ്രവം പരിശോധിക്കാനുള്ള ഉപകരണം സ്ഥാപിക്കാനും തീരുമാനമായി. നിലവില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദന സര്‍ട്ടിഫിക്കറ്റ് നല്‍കും. പ്രതിരോധ ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കു നല്‍കുന്ന പ്രതിഫലം വര്‍ദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.