കോവിഡ് ബാധിച്ച ഡോക്ടറുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തു: കെ മുരളീധരന് കോവിഡ് പരിശോധന നടത്താൻ ജില്ലാകളക്ടറുടെ നിർദ്ദേശം

single-img
24 July 2020

കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത കോൺഗ്രസ് നേതാവും എം പിയുമായ കെ മുരളീധരന് കൊവിഡ് പരിശോധന നടത്താൻ ജില്ലാകളക്ടറുടെ നിർദ്ദേശം. മുരളീധരൻ കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തുവെന്നുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. 

അതിനിടെ കോഴിക്കോട്ട് ഒരു കൊവിഡ് മരണംകൂടി റിപ്പോർട്ടുചെയ്തു. ഇന്നലെ മെഡിക്കൽകോളേജിൽ മരിച്ച അമ്പത്തേഴുകാരിയായ റുഖ്യാബിക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. പക്ഷാഘാതത്തെത്തുടർന്നാണ് ഇവർ ചികിത്സ തേടിയത്. ഇവരുടെ ഒരു ബന്ധുവിനും നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.