ഇതാ, നക്ഷത്ര ആമകളെയും വെല്ലുന്ന സൗന്ദര്യവുമായി പൂർണ്ണമായും മഞ്ഞ നിറത്തിൽ ഒരു ആമ

single-img
20 July 2020

നിങ്ങള്‍ എല്ലാവരും തന്നെ ആമകളെ കണ്ടിട്ടുണ്ടാകും . സാധാരണയായി കടും പച്ച അല്ലെങ്കിൽ മണ്ണിന്റെ നിറത്തിലൊക്കെയാണ് നമ്മുടെ നാട്ടിൽ ആമകളെ കാണപ്പെടുന്നത്. ഇവയുടെ കൂട്ടത്തിൽ നക്ഷത്ര ആമകൾ പ്രത്യേക ഗ്ലാമർ താരങ്ങളാണ്. ഇവിടെ ഇതാ, നക്ഷത്ര ആമകളെയും വെല്ലുന്ന സൗന്ദര്യവുമായി പൂര്‍ണ്ണമായി മഞ്ഞ നിറത്തിലുള്ള ആമയെ കണ്ടെത്തിയിരിക്കുന്നു..

ഒഡിഷയിലുള്ള ബാലസോർ ജില്ലയിലെ സുജൻപുർ ഗ്രാമവാസികളാണ് തികച്ചും അപൂർവങ്ങളിൽ അപൂർവമായ മഞ്ഞ ആമയെ ഇന്നലെ കണ്ടെത്തിയത്. ഇവര്‍ ഈ വിവരം ഉടൻ ഫോറസ്റ്റ് ഡിപ്പാർട്മെന്റിൽ വിളിച്ചറിയിക്കുകയും അധികൃതർ മഞ്ഞ ആമയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്യുകയുണ്ടായി.

ഈ വിവരം വാര്‍ത്ത ആയപ്പോള്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുസന്ദ നന്ദ മഞ്ഞ ആമയെകുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഒരു വീഡിയോയും ട്വിറ്ററിൽ പങ്കുവച്ചു. ഇപ്പോള്‍ കണ്ടെത്തിയ ആമ ആൽബിനോ ആയിരിക്കുംഎന്ന് സുസന്ദ നന്ദ അഭിപ്രായപ്പെടുന്നു. “നമ്മള്‍ സാധാരണയായി കാണുന്ന സസ്തനികളിൽ, ചർമ്മം, രോമങ്ങൾ, കണ്ണുകൾ എന്നിവയുടെ നിറം നിർണ്ണയിക്കുന്ന പ്രധാന പിഗ്മെന്റായ മെലാനിന്റെ വ്യതിയാനം മൂലമാണ് അപൂർവമായ നിറങ്ങളിൽ ആൽബിനോകളുണ്ടാകുന്നത്.

അതുപോലെ മെലാനിന്റെ വ്യതിയാനം മൂലം നിറത്തിൽ വ്യത്യാസം വന്ന ഒരു ആമയെ വർഷങ്ങൾക്ക് മുൻപ് സിന്ധ് പ്രവിശ്യയിൽ നിന്നും മുൻപ് കണ്ടെത്തിയിട്ടുണ്ട് എന്നും സുസന്ദ നന്ദ ട്വിറ്ററിൽ എഴുതി. ശരീരത്തോടൊപ്പം കണ്ണുകൾക്കുള്ള പിങ്ക് നിറം ഈ ആമ ഒരു ആൽബിനോ ആണെന്ന വാദം ബലപ്പെടുത്തുന്നു എന്ന് പിന്നീട് ഉദ്യോഗസ്ഥൻ വീണ്ടും ട്വീറ്റ് ചെയ്യുകയുണ്ടായി.