രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി; പിന്നില്‍ കളിക്കുന്നത് ബിജെപി: ദിഗ് വിജയ് സിങ്

single-img
19 July 2020

രാജസ്ഥാനില നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് ബിജെപിയെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശില്‍നിന്നുള്ള രാജ്യസഭ എംപിയുമാ ദിഗ് വിജയ് സിങ്. ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസില്‍നിന്നും പോകരുതെന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിക്കുകയുണ്ടായി. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ ചെയ്ത പോലെ രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് ചെയ്യില്ല. കാരണം അദ്ദേഹത്തിന് കോണ്‍ഗ്രസില്‍ മികച്ച ഭാവിയുണ്ടെന്നും ദിഗ് വിജയ സിങ് പറഞ്ഞു.

അതേപോലെ തന്നെ രാജസ്ഥാനില്‍ നിലവിലുള്ള രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നില്‍ കളിക്കുന്നത് ബിജെപിയാണെന്നും അദ്ദേഹംആരോപിച്ചു. മറ്റുള്ള പാര്‍ട്ടികളില്‍നിന്നും ബിജെപിയില്‍ ചേര്‍ന്ന ആരും അവിടെ വിജയിച്ചിട്ടില്ല എന്നും ദിഗ് വിജയ് സിങ് സച്ചിന് മുന്നറിയിപ്പ് നല്‍കി. നിലവിലെ പ്രതിസന്ധിയില്‍ താന്‍ ഇടപെടാന്‍ ശ്രമിച്ചിരുന്നെന്നും സച്ചിന്‍ പൈലറ്റുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍, അദ്ദേഹം കോള്‍ എടുത്തില്ല. ഒടുവില്‍ മെസേജുകള്‍ അയച്ചിട്ടും മറുപടി നില്‍കിയിട്ടില്ല.എന്നും അദ്ദേഹം പറഞ്ഞു.

‘കോണ്‍ഗ്രസ് വിട്ട് രാജസ്ഥാനില്‍ പൈലറ്റ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ പോവുന്നു എന്ന് കേട്ടു. ഇപ്പോള്‍ അതിന്റെ ആവശ്യമെന്താണ്? അവിടെ അദ്ദേഹത്തിന് കോണ്‍ഗ്രസ് ഇതുവരെ ഒന്നും കൊടുത്തിട്ടില്ലേ? കേവലം 26ാം വയസില്‍ അദ്ദേഹം എംപിയായി. പിന്നീട് 32-ല്‍ കേന്ദ്ര മന്ത്രി. 34 വയസില്‍ പാര്‍ട്ടി സംസ്ഥാനാധ്യക്ഷനും 38-ല്‍ ഉപമുഖ്യമന്ത്രിയും. വീണ്ടും എന്താണ് അദ്ദേഹത്തിന് വേണ്ടതെന്ന് അദ്ദേഹം ചോദിച്ചു.