സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം; നിർമ്മാതാവ് ആൽവിൻ ആൻ്റണിക്കെതിരെ പോലീസ് കേസെടുത്തു

single-img
19 July 2020

സിനിമയിൽ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയിൽ മലയാള സിനിമ നിർമ്മാതാവ് ആൽവിൻ ആൻ്റണിക്കെതിരെ എറണാകുളം സൗത്ത് പോലീസ് കേസെടുത്തു.തന്നെ നിര്‍മ്മാതാവ് പീഡിപ്പിച്ചതായി 20 വയസ്സുള്ള മോഡലാണ് പോലീസില്‍ പരാതി നൽകിയത്.

സിനിമയിൽ യുവതിക്ക് അവസരം വാ​ഗ്ദാനം ചെയ്ത് നി‍ർമ്മാതാവ് നാല് തവണ തന്നെ പീഡനത്തിന് ഇരയാക്കിയെന്നും പരാതിയിൽ ആരോപിക്കുന്നു. സൂപ്പര്‍ ഹിറ്റുകളായിരുന്ന ‘ഓം ശാന്തി ഓശാന’, ‘അമർ അക്ബർ അന്തോണി’ തുടങ്ങിയ സിനിമകളുടെ നിർമ്മാതാവാണ് ആൽവിൻ ആന്റണി.