തിരുവനന്തപുരം പോത്തീസിലെ രണ്ട് ജീവനക്കാർക്ക് കോവിഡ് പോസിറ്റിവ്; ആരോഗ്യപ്രവർത്തകരുമായി സഹകരിക്കാതെ മാനേജ്മെന്റ്

single-img
19 July 2020

രണ്ട് ജീവനക്കാർക്ക് കോവിഡ് പോസിറ്റിവ് ഫലം വന്നിട്ടും ആരോഗ്യപ്രവര്തകരെ ചുറ്റിക്കുന്ന നടപടിയുമായി വഞ്ചിയൂര്‍ വാർഡിൽ പ്രവർത്തിക്കുന്ന പോത്തീസിലെ മാനെജ്മെന്റ്. വഞ്ചിയൂർ വാർഡ് കൌണ്‍സിലറായ വഞ്ചിയൂര്‍ പി ബാബുവാണ് ജനങ്ങളുടെ അറിവിലേക്കായി ഈ വിവരം സോഷ്യല്‍ മീഡിയയായ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

സ്ഥാപനത്തിലെ ജീവനക്കാരെ രണ്ട് ദിവസമായി കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിവരികയാണെന്നും ജീവനക്കാരിൽ ഒരാൾ പോസിറ്റീവ് ആയതിനു ശേഷമാണ് മുഴുവൻ പേരെയും പരിശോധിക്കണമെന്ന് ഹെൽത്ത് വിഭാഗം ആവശ്യപ്പെട്ടത് എന്നും അദ്ദേഹം പറയുന്നു. ഇന്ന് നടന്ന പരിശോധനയിലാണ് ഒരാൾകൂടി പോസീറ്റീവ് ആയത്.

പോത്തീസ് തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാരെ വഞ്ചിയൂർ വാർഡിലെ വിവിധ കെട്ടിടങ്ങളിൽ കുത്തിനിറച്ചു താമസിപ്പിച്ചിരിക്കുകയാണ്. മാനേജ്മെന്റ് ഒരു സഹകരണവും നൽകുന്നില്ലെന്ന് ഹെൽത്ത് ജീവനക്കാർ പരാതിപെടുന്നതായും വഞ്ചിയൂര്‍ ബാബു അറിയിച്ചു. സ്ഥാപനത്തിന്റെ മാനേജ്മെന്റ് സെലക്ട് ചെയ്ത് തരുന്ന ജീവനക്കാരെ മാത്രം പരിശോധിച്ചാൽ മതിയെന്നും ജീവനക്കാരെ സംബന്ധിച്ച് സത്യാവസ്ഥ ആരോഗ്യപ്രവർത്തകരോട് വെളിപ്പെടുത്താനും തയ്യാറാവുന്നില്ല എന്നും അദ്ദേഹം പറയുന്നു.

നൂറു കണക്കിനാളുകൾ സാധനം വാങ്ങാനെത്തുന്ന സ്ഥാപനമെന്ന നിലയിൽ രോഗം പടർന്ന് പിടിക്കാൻ സാധ്യത വളരെ കൂടുതലാണ്. മനുഷ്യനെ കൊന്നിട്ടായാലും ലാഭമുണ്ടാക്കണമെന്ന ക്രൂരസമീപനമാണ് പോത്തീസ് മാനേജ്മെന്റ് തുടരുന്നത്. അതുകൊണ്ടുതന്നെ ഈ സ്ഥാപനത്തിന്റെ കാര്യത്തിൽ തുടർനടപടി എന്ത് വേണമെന്ന് നഗരസഭ ഗൗരവമായി പരിശോധിക്കും എന്നും അദ്ദേഹം അറിയിച്ചു.

വഞ്ചിയൂർ വാർഡിൽ പ്രവർത്തിക്കുന്ന പോത്തീസിലെ ജീവനക്കാരെ 2 ദിവസമായി കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിവരികയാണ് . പോത്തീസിലെ…

Posted by Vanchiyoor P Babu on Sunday, July 19, 2020