ഇനി കോവിഡിൻ്റെ കളി ഗ്രാമങ്ങളിൽ: വിദഗ്ദർ ചൂണ്ടിക്കാട്ടുന്ന മൂന്നു കാര്യങ്ങൾ

single-img
19 July 2020

ഇനി   ഗ്രാമങ്ങളിലാണ് സാമൂഹിക വ്യാപന സാധ്യത കൂടുതലെന്നു വിദഗ്ദർ. അവര്‍ പറയുന്നു. മൂന്നു കാര്യങ്ങളാണ് വിദഗ്ധര്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. തീരദേശത്തു പ്രത്യേക ശ്രദ്ധ നല്‍കണമെന്നതാണ് പ്രധാന കാര്യം. ആലപ്പുഴ നഗരത്തിലും ഇതേ കരുതലുണ്ടാകണമെന്നും അവർ പറയുന്നു. . കോവിഡിനെപ്പറ്റിയുള്ള തെറ്റിദ്ധാരണ നീക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ആലപ്പുഴ ജില്ലയിലും കോവിഡ് സാമൂഹിക വ്യാപനത്തിന് സാധ്യത ഏറെയെന്നാണ് വിദഗ്ധര്‍ ചുണ്ടിക്കാട്ടുന്നത്. തിരുവനന്തപുരത്ത് തീരപ്രദേശങ്ങളില്‍ സാമൂഹിക വ്യാപനം സംഭവിച്ചതായാണ് സര്‍ക്കാര്‍ കണ്ടെത്തല്‍. സമാനമായ നിലയില്‍ തീരദേശം കൂടുതലുളള ആലപ്പുഴയിലും സാധ്യത കൂടുതലാണെന്നും ജാഗ്രത പാലിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

തീരദേശത്ത്  പരിശോധനകള്‍ ഊര്‍ജിതമാക്കണമെന്നും വിദഗ്ധര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം ആലപ്പുഴ നഗരത്തില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ക്കു സമ്പര്‍ക്ക വ്യാപനത്തിലൂടെ രോഗം കണ്ടെത്തിയതു വലിയൊരു സൂചനയാണ്. തീരത്തു ജനസാന്ദ്രത കൂടുതലും ആരോഗ്യ പ്രവര്‍ത്തകരുടെ സാന്നിധ്യം കുറവും എന്നതായിരുന്നു തിരുവനന്തപുരത്തെ പ്രശ്‌നം. ഈ സാഹചര്യം ആലപ്പുഴയിലും ഉണ്ടാകാതെ നോക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിച്ചു. ചന്തകളില്‍  ആള്‍ക്കൂട്ടം  ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.