വിഷ്ണു ഉണ്ണികൃഷ്ണന്‍- അന്ന രേഷ്മ ചിത്രം ‘രണ്ട്’ അണിയറയില്‍ ഒരുങ്ങുന്നു

single-img
19 July 2020

യുവതാരനിരയില്‍ ശ്രദ്ധേയനായ വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ചിത്രം രണ്ട് അണിയറയില്‍ ഒരുങ്ങുന്നു. ഫൈനല്‍സ് എന്ന സിനിമയ്ക്ക് ശേഷം പ്രജീവ് സത്യവ്രതനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

സുജിത് ലാലാണ് സംവിധാനം ചെയ്യുന്നത്. അന്ന രേഷ്മ രാജന്‍, ഇന്ദ്രന്‍സ്, ടിനി ടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്‍, സുധി കോപ്പ, മാല പാര്‍വ്വതി, അനീഷ് ജി. മേനോന്‍, നവാസ് വള്ളിക്കുന്ന്, സ്വരാജ് എന്നിവരും നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നമ്മുടെ സമൂഹത്തില്‍ മാറിവരുന്ന ജാതിമത രാഷ്ട്രീയ പരിസരങ്ങളെയും ഭയങ്ങളെയും ആക്ഷേപഹാസ്യത്തില്‍ നോക്കിക്കാണുന്ന ഒരു സിനിമയാണ് രണ്ട്. എല്ലാ മതസ്ഥരും ഒരുമിച്ച് താമസിക്കുന്ന ഒരു ഗ്രാമത്തിലെ ‘വാവ’ എന്ന ചെറുപ്പക്കാരനായ ഓട്ടോ ഡ്രൈവറുടെ ജീവിതത്തിലൂടെയാണ് സിനിമയുടെ കഥ സഞ്ചരിക്കുന്നത്.