മരണവ്യാപാരി: റമ്മും പുഴുങ്ങിയ മുട്ടയിൽ കുരുമുളകും ചേർത്തു കഴിച്ചാൽ കോവിഡ് മാറുമെന്ന് കോൺഗ്രസ് കൗൺസിലർ

single-img
18 July 2020

കർണ്ണാടകയിലെ ഉല്ലാലിൽ കൊറോണയെ മറികടക്കാന്‍ `മരുന്നു´മായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ രംഗത്ത്. റം പുഴുങ്ങിയ മുട്ടയുടെ കൂടെ കഴിച്ചാൽ കോവിഡ് മാറുമെന്നാണ് ഉല്ലാല്ലിലെ കോണ്‍ഗ്രസ് കൗണ്‍സിലറായ രവിചന്ദ്ര ഗാട്ടി പറയുന്നത്. 

രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം.  റമ്മും പുഴുങ്ങിയ മുട്ടയില്‍ കുരുമുളക് പൊടിയും ചേര്‍ത്ത് കഴിച്ചാല്‍ കൊറോണയെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. 

അതേസമയം രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 34,884 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 10,38,716 ആ​യി. വ്യാ​ഴാ​ഴ്ച 34,956 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്

കോ​വി​ഡ് ബാ​ധി​ച്ച് 3,58,692 പേ​ർ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 6,53,751 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.