സംസ്ഥാനത്ത് കോവി‍ഡ് വ്യാപനം മൂന്നാഘട്ടത്തിന്റെ രണ്ടാം പാദത്തിൽ: മുഖ്യമന്ത്രി

single-img
18 July 2020

കേരളത്തില്‍ കോവി‍ഡ് വ്യാപനം മൂന്നാഘട്ടത്തിന്റെ രണ്ടാം പാദത്തിൽ എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുന്നതിന്റെ മുൻപ് മറ്റു സ്ഥലങ്ങളിൽ രോഗവ്യാപനം കുറവായിരുന്നു എന്നും ബ്രേക്ക് ദ് ചെയിൻ ജീവിതരീതി ജനങ്ങൾ പിന്തുടർന്നു എന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. സംസ്ഥാനത്ത് ഇപ്പോള്‍ രോഗികൾ പതിനായിരം കടന്നു. അതേസമയം മരണനിരക്ക് കുറവാണ് എന്നും മുഖ്യമന്ത്രി അറിയിച്ചു.

നിലവില്‍ കേരളത്തില്‍ സമ്പർക്കത്തിലൂടെ വ്യാപനം 60 ശതമാനത്തിൽ കൂടുതലാണ്.അതേപോലെ തന്നെ ഉറവിടം അറിയാത്തവരുടെ എണ്ണവും കൂടുതൽ. ധാരാളം ജില്ലകളിൽ ക്ലസ്റ്റർ രൂപപ്പെട്ടു. കോവി‍ഡ് രോഗവ്യാപനത്തിന് നാല് ഘട്ടമാണുള്ളത്.

തിരുവനന്തപുരം ജില്ലയിലെ രണ്ടു പ്രദേശം സമൂഹവ്യാപനത്തിലേക്ക് പോയി. ഇനി വളരെ ശാസ്ത്രീയമായ പരിഹാര മാർഗത്തിലേക്ക് നമ്മൾ പോയേ തീരൂ എന്ന് മുഖ്യമന്ത്രി കോവി‍ഡ് അവലോകന യോഗ ശേഷം അറിയിച്ചു. .