ജോലിക്കായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ്; സ്വപ്ന സുരേഷിനെതിരെ കേരളാ പോലീസ് കേസെടുത്തു

single-img
13 July 2020

തിരുവനന്തപുരം വിമാന താവളം വഴി നടന്ന നയതന്ത്ര ചാനല്‍ ദുരുപയോഗം ചെയ്തുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ കേസെടുത്ത് കേരള പോലീസ്. സ്വപ്ന ജോലിക്കായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനാണ് സംസ്ഥാന പോലീസ് കേസെടുത്തത്.

സ്പേസ് പാര്‍ക്കിന്റെ ഓപ്പറേഷൻ മാനേജർ തസ്തികയിൽ ജോലി ലഭിക്കുന്നതിനായിരുന്നു സ്വപ്ന വ്യാജരേഖ ഹാജരാക്കിയത്. കേസെടുത്ത പോലീസ് പ്രൈസ് വാട്ടർ കൂപ്പർ, വിഷൻ ടെക്നോളജി എന്നീ സ്ഥാപനങ്ങളെയും പ്രതി ചേർത്തിട്ടുണ്ട്.

അതേസമയം, ഇന്ന് കോടതിയില്‍ ഹാജരാക്കിയ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും എൻഐ എ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇരുവരെയും എൻഐഎ ഓഫീസിലെത്തിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും.