എത്രയും പെട്ടന്ന് രോഗവിമുക്തി നേടാനാവട്ടെ; അമിതാഭ് ബച്ചന് സന്ദേശമയച്ച് നേപ്പാള്‍ പ്രധാനമന്ത്രി

single-img
12 July 2020

അതിര്‍ത്തിയുടെ പേരില്‍ തര്‍ക്കം നടക്കുമ്പോഴും ബോളിവുഡ് താരം അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ബച്ചന് സന്ദേശമയച്ച് നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി. അദ്ദേഹത്തിനും മകനും എത്രയും പെട്ടന്ന് രോഗവിമുക്തി നേടാനാവട്ടെ എന്ന് നേപ്പാള്‍ പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞമെയ് 8 ന് ലിപുലേഖ് പാസും ഉത്തരാഖണ്ഡിലെ ധര്‍ചുലയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്ത പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായത്. അതിന് ശേഷം ഇന്ത്യയുടെ ഭൂപ്രദേശങ്ങളായ ലുപലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ ഉള്‍പ്പെടുത്തിയാണ് പുതിയ ഭൂപടം നേപ്പാള്‍ പാര്‍ലമെന്റ് പാസാക്കുകയും ചെയ്തിരുന്നു.