നിഷ്‌കളങ്കരായ നാട്ടുകാരെ തെറ്റിധരിപ്പിച്ച് കലാപത്തിന് ശ്രമിക്കുന്നവരുടെ തലയില്‍ ഇടിത്തീ വീഴട്ടെ; പൂന്തുറ സംഭവത്തില്‍ പ്രതികരണവുമായി ആഷിഖ് അബു

single-img
10 July 2020

സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തെ പൂന്തുറയില്‍ പ്രതിഷേധവുമായി ആളുകള്‍ തെരുവിലിറങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി പ്രശസ്ത സംവിധായകന്‍ ആഷിഖ് അബു.” നിഷ്‌കളങ്കരായ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച്, അപകടത്തിലേക്ക് ഇളക്കിവിട്ട്, കലാപത്തിന് ശ്രമിക്കുന്നവരുടെ തലയില്‍ ഇടിത്തീ വീഴട്ടെ” എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി.

അതെസമയം പൂന്തുറയില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയ സംഭവം രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിക്കുകയുണ്ടായി. നിലവില്‍ അതീവ ഗുരുതരമായ സാഹചര്യമാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നതെന്നും അതിനിടെയുണ്ടാകുന്ന ചെറിയ വീഴ്ചകള്‍ പോലും വലിയ അപകടം വിളിച്ചുവരുത്തുമെന്നുമായിരുന്നു പൂന്തുറ പ്രതിഷേധത്തിന് പിന്നാലെ സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ അഭിപ്രായപ്പെട്ടത്.

നിഷ്കളങ്കരായ നാട്ടുകാരെ തെറ്റിധരിപ്പിച്, അപകടത്തിലേക്ക് ഇളക്കിവിട്ട്, കലാപത്തിന് ശ്രമിക്കുന്നവരുടെ തലയിൽ ഇടിത്തീ വീഴട്ടെ !!!

Posted by Aashiq Abu on Friday, July 10, 2020