കൈയില്‍ കിട്ടിയ ഒരു കഷ്ണം തുണി ഉപയോഗിച്ച് മുഖം മറച്ച് നടക്കുന്ന കുരങ്ങന്‍; കൊറോണ കാലത്തെ മാസ്കിന്റെ പ്രാധാന്യം എന്ന് സോഷ്യല്‍ മീഡിയ

single-img
8 July 2020

ലോകമാകെ കൊവിഡ് 19 വ്യാപിക്കുകയും ആളുകൾ ഭീതിയിൽ കഴിയുകയും ചെയ്യുമ്പോൾ മാസ്ക് ധരിക്കുക എന്ന നിയമം പാലിക്കാത്തവര്‍ ഇപ്പോഴും ഏറേയാണ്. അങ്ങനെയുള്ളവർ കാണേണ്ട ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വളരെ മിടുക്കനായ ഒരു കുരുങ്ങനാണ് ഈ വീഡിയോയിലെ താരം.

ഈ കുരങ്ങൻ തനിക്ക് ലഭിച്ച ഒരു കഷ്ണം തുണി ഉപയോഗിച്ച് സ്വന്തം മുഖം മറച്ച് നടക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഈ വീഡിയോ പുതിയതല്ല എങ്കിലും ഈ കാലഘട്ടത്തിൽ മാസ്ക് ധരിക്കുന്ന പോലെ മുഖത്ത് തുണി ചുറ്റിയ കുരങ്ങന്‍ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് സോഷ്യൽ മീഡിയയിൽ രസകരമായ ഈ വീഡിയോ പോസ്റ്റ് ചെയ്തത്.