കള്ളക്കടത്ത് രാജ്യസുരക്ഷയ്ക്കും സംസ്ഥാന സുരക്ഷയ്ക്കും ഭീഷണി; ഇന്‍റര്‍പോൾ അന്വേഷിച്ചാലും എതിര്‍ക്കില്ല: സിപിഎം

single-img
7 July 2020

തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വര്‍ണ്ണക്കടത്ത് കേസിലും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ അന്വേഷണത്തിലും നിലപാട് വ്യക്തമാക്കി സിപിഎം . വിഷയത്തില്‍ അന്വേഷണം നടക്കണം എന്നും അതിനായി അന്താരാഷ്ട്ര അന്വേഷണ ഏജൻസിയായ ഇന്‍റര്‍പോൾ അന്വേഷിച്ചാലും സിപിഎം എതിര്‍ക്കില്ലെന്നുമാണ് സിപിഎം നിലപാട്.

രാജ്യത്തിന്റെ സുരക്ഷയ്ക്കും സംസ്ഥാനത്തിന്റെസുരക്ഷയ്ക്കും കള്ളക്കടത്ത് ഭീഷണിയാണ്. അതിനാല്‍ തന്നെ കള്ളക്കടത്തിനു പിന്നിലെ വസ്തുത പുറത്തു കൊണ്ടുവരണം എന്ന് എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. സംസ്ഥാന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം സിബിഐ അന്വേഷണം ആവശ്യപ്പെട്ട സാഹചര്യത്തിൽ അതിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്നാണ് പാര്‍ട്ടി സ്വീകരിച്ച നിലപാട്.

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉയര്‍ന്നതോടെ നിലവില്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് എം ശിവശങ്കരനെ മാറ്റുകയും ദീര്‍ഘ അവധിക്ക് അപേക്ഷ നൽകിയത് പരിഗണിച്ച് ഐടി സെക്രട്ടറി പദവിയിൽ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.