‘സ്വർണ്ണ ബിസ്കറ്റുകൾ’ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച് പ്രതിഷേധവുമായി യൂത്ത് ലീഗ്

single-img
7 July 2020

തിരുവനന്തപുരം വിമാന താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ ആരോപണം ശക്തമാക്കി പ്രതിപക്ഷം രംഗത്തെത്തി. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ‘സ്വർണ്ണ ബിസ്കറ്റുകൾ’ യൂത്ത് ലീഗ്അയച്ചു.

യൂത്ത് ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ പി.കെ ഫിറോസ് പ്രതിഷേധത്തിൽ പങ്കെടുത്തു. ജനങ്ങൾ സാധാരണ കഴിക്കുന്ന ബിസ്കറ്റ് പൊതികൾ സ്വർണ നിറമുള്ള പേപ്പറിൽ പൊതിഞ്ഞാണ് യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് അയച്ചത്. നാളെയും സംസ്ഥാന വ്യാപകമായി യൂത്ത് ലീഗ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രതീകാത്മകമായി ‘സ്വർണ്ണ ബിസ്കറ്റുകൾ’ അയക്കും എന്ന് പി കെ ഫിറോസ് അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന കടും കൊള്ളക്കെതിരെ ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് 'സ്വർണ്ണ…

Posted by PK Firos on Tuesday, July 7, 2020