`ആർഷഭാരത സംസ്കാരം പേറുന്ന, പശുവിനെ അമ്മയായി കാണുന്ന ഇതുപോലുള്ളവർ എട്ടു വയസ്സ് തികയാത്ത ഒരു പെൺകുട്ടിയോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് ലോകമറിയട്ടെ´

single-img
6 July 2020

താനും മകളും ഉൾപ്പെടുന്ന ഫോട്ടോയ്ക്കു താഴെ മോശമായ കമൻ്റിട്ട സംഘപരിവാർ പ്രവർത്തകനെ തുറന്നു കാട്ടി ഡോ. ജിനേഷ് പിഎസ്. ആർഷ ഭാരത സംസ്കാരവും പാരമ്പര്യവും പൈതൃകവും ഇരുപത്തിനാലു മണിക്കൂറും വിളമ്പുന്ന, പശുവിനെ അമ്മയായി ചിത്രീകരിക്കുന്ന ഇതുപോലുള്ളവന്മാർ എട്ടു വയസ്സ് തികയാത്ത ഒരു പെൺകുട്ടിയോട് എങ്ങനെയാണ് പെരുമാറുന്നതെന്നാണ് ജിനേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. 

ഇത്തരം കമൻ്റുകളെ മൗനമായി പിന്തുണയ്ക്കുന്ന അല്ലെങ്കിൽ ഒരു ഫേസ്ബുക്ക് റിയാക്ഷൻ കൊണ്ടുപോലും എതിർപ്പ് രേഖപ്പെടുത്താത്ത ചില സുഹൃത്തുക്കളെങ്കിലും എനിക്കുണ്ട് എന്നുള്ളതിൽ വ്യക്തിപരമായി എനിക്ക് വ്യസനമുണ്ടെന്നും ജിനേഷ് ചൂണ്ടിക്കാട്ടുന്നുണ്ട്. 

ജിനേഷ് പിഎസിൻ്റെ പോസ്റ്റിൻ്റെ പൂർണ്ണരൂപം: 

ഈ ഫോട്ടോ അമ്മുവിനെ കാട്ടി എഴുതിയിരിക്കുന്നത് പറഞ്ഞുകൊടുത്തു.

“അച്ഛേ, ഇത് ബുള്ളിയിങ്ങാ. ഇവര് ചീത്തവരാ…”

ഞാനൊന്നും പറഞ്ഞില്ല. എന്ത് പറയാൻ???

“ക്വാഡനെ ബുള്ളി ചെയ്ത ഒത്തിരി ചീത്തവരുണ്ടാരുന്നു. അവരെ എല്ലാവരും വഴക്കുപറഞ്ഞു. ആർക്കും അവരെ ഇഷ്ടമല്ല. ഇതും ചീത്തവരാ…”

അമ്മുവിനെ കുറിച്ച് അഭിമാനം മാത്രമേയുള്ളൂ… നല്ലതും ചീത്തയും ഈ ലോകത്തുണ്ടെന്ന് അവളും അറിയട്ടെ. ഏഴ് വയസ്സുള്ള ഒരു കുട്ടിയെ കുറിച്ചു പോലും വൃത്തികേട് പറയുന്നവർ അവളുടെ നാട്ടിൽ ഉണ്ട് എന്ന് അവളും അറിയട്ടെ.

ആർഷ ഭാരത സംസ്കാരവും പാരമ്പര്യവും പൈതൃകവും 24 മണിക്കൂറും വിളമ്പുന്ന, പശുവിനെ അമ്മയായി ചിത്രീകരിക്കുന്ന ഇതുപോലുള്ളവന്മാർ എട്ടു വയസ്സ് തികയാത്ത ഒരു പെൺകുട്ടിയോട് എങ്ങനെയാണ് പെരുമാറുന്നത് എന്ന് അവളും അറിയട്ടെ.

അമ്മുവിനെ കുറിച്ച് എനിക്ക് അഭിമാനം മാത്രമേയുള്ളൂ.

(ഇതിനെ മൗനമായി പിന്തുണയ്ക്കുന്ന അല്ലെങ്കിൽ ഒരു ഫേസ്ബുക്ക് റിയാക്ഷൻ കൊണ്ടുപോലും എതിർപ്പ് രേഖപ്പെടുത്താത്ത ചില സുഹൃത്തുക്കളെങ്കിലും എനിക്കുണ്ട് എന്നുള്ളതിൽ വ്യക്തിപരമായി എനിക്ക് വ്യസനമുണ്ട്)

ഈ ഫോട്ടോ അമ്മുവിനെ കാട്ടി എഴുതിയിരിക്കുന്നത് പറഞ്ഞുകൊടുത്തു. "അച്ഛേ, ഇത് ബുള്ളിയിങ്ങാ. ഇവര് ചീത്തവരാ…"ഞാനൊന്നും…

Posted by Jinesh PS on Sunday, July 5, 2020