കടയ്ക്കലില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം: മൂന്നു പേർ അറസ്റ്റിൽ, പ്രതികളെ കണ്ടെത്തിയത് ഡിഎൻഎ പരിശോധനയിലൂടെ

single-img
4 July 2020

കൊല്ലം കടയ്ക്കലില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി.പെണ്‍കുട്ടി നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ബന്ധുക്കളായ മൂന്നുപേരാണ് അറസ്റ്റിലായത്. ഡിഎന്‍എ പരിശോധനയിലൂടെയാണ് പ്രതികളെ കണ്ടെത്തിയത്. 

ജനുവരി മാസം ഇരുപത്തി മൂന്നാം തീയതിയാണ് ദളിത് സമുദായത്തില്‍പ്പെട്ട എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഉടന്‍ കുട്ടിയെ കടയ്ക്കല്‍ താലുക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

കുട്ടി മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് വരെ നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. പ്രതികളെ കണ്ടെത്താന്‍ വൈകിയതോടെ, പൊലീസിനെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പട്ടികജാതി കമ്മീഷനും പരാതി നല്‍കിയിരുന്നു.