ലഡാക്കില്‍ ഉള്ളവരോ, മോദിയോ ആരോ ഒരാള്‍ കള്ളം പറയുകയാണ്; ആരോപണവുമായി രാഹുല്‍ ഗാന്ധി

single-img
3 July 2020

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി ഇന്ന് നടത്തിയ ലഡാക്ക് സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു രാഹുലിന്റെ വിമർശനം.
” ലഡാക്കിലെ ആളുകൾ പറയുന്നു, ചൈന നമ്മുടെ ഭൂമി പിടിച്ചെടുത്തു എന്ന്.എന്നാൽ നമ്മുടെ പ്രധാനമന്ത്രി പറയുന്നു, ആരും നമ്മുടെ ഭൂമി പിടിച്ചെടുത്തില്ല എന്നും.

ഇവരിൽ ആരോ ഒരാള്‍ കള്ളം പറയുകയാണ്, തീര്‍ച്ച. എന്ന് സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമർശനം. ലഡാക്ക് സംസാരിക്കുന്നു എന്ന പേരിൽ ഒരു വീഡിയോയും ട്വീറ്റിനൊപ്പം രാഹുൽ ചേർക്കുകയുണ്ടായി. രാജ്യത്തിന്റെ സംയുക്ത സൈനിക മേധാവിക്കും കരസേനമേധാവിയോടും ഒപ്പമാണ് ഇന്ന് പ്രധാനമന്ത്രി ലഡാക്ക് സന്ദർശിച്ചത്.