ഏഴ് വയസ്സുകാരിയെ ബലാത്സംഗ ശേഷം കൊലചെയ്തു; അയല്‍വാസി അറസ്റ്റിൽ

single-img
2 July 2020

തമിഴ്നാട്ടിൽ പുതുക്കോട്ടയില്‍ ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലചെയ്ത സംഭവത്തിൽ അയൽവാസി അറസ്റ്റിൽ . വീടിന് അടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അയൽവാസിയായ പുതുക്കോട്ടെ സ്വദേശി രാജയാണ് അറസ്റ്റിലായത്.

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ മാസം 30നാണ് കാണാതായത്. തുടർന്ന് പെൺകുട്ടിയെ കാണാതായതായി വീട്ടുകാര്‍ പോലീസിൽ പരാതിയും നൽകിയിരുന്നു. പിന്നീട് അയൽവാസികളുടേയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടന്ന തിരച്ചിലിനിടെയാണ് കുറ്റിക്കാട്ടിൽ മൃതശരീരം കണ്ടെത്തിയത്. മൃതദേഹത്തിൽ മുഖത്തും ശരീരത്തിലും മുറിവുകളുണ്ട്