കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിച്ചേക്കും: തീരുമാനം ഉടൻ

single-img
1 July 2020

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിച്ചേക്കുമെന്ന് സൂചനകൾ.  ഇതുസംബന്ധിച്ച അന്തിമ തീരുമാനം ജൂലായ് അഞ്ചിനു നടക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ യോഗത്തിലുണ്ടാകും. തെരഞ്ഞെടുപ്പ് പ്രായോഗികമല്ലെന്ന നിലപാടിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാടെന്നാണ് സൂചനകൾ. 

തെരഞ്ഞെടുപ്പ് നിർബന്ധമാണെങ്കിൽ ആഗസ്റ്റിൽ നടത്താനുള്ള ആലോചനകളും നടക്കുന്നുണ്ട്. തോമസ് ചാണ്ടിയുടെയും വിജയൻപിള്ളയുടെയും നിര്യാണത്തെ തുടർന്നാണ് യഥാക്രമം കുട്ടനാട്ടിലും ചവറയിലും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. എന്നാൽ കൊവിഡ് വ്യാപനം ഉണ്ടായതോടെ തിരഞ്ഞെടുപ്പ് നീളുകയായിരുന്നു.