യുഡിഎഫില്‍ നിന്നും ജോസ് കെ മാണി പക്ഷത്തെ പുറത്താക്കിയിട്ടില്ല; ചെയ്തത് മാറ്റിനിര്‍ത്തല്‍ മാത്രം: കുഞ്ഞാലിക്കുട്ടി

single-img
1 July 2020

യുഡിഎഫ് മുന്നണിയിൽ നിന്നും ജോസ് കെ മാണി പക്ഷത്തെ പുറത്താക്കിയിട്ടി എന്നും മാറ്റിനിര്‍ത്തുക മാത്രമാണ് ചെയ്തതെന്നും മുസ്‌ലിം ലീഗ് നേതാവും എം.പിയുമായ കുഞ്ഞാലിക്കുട്ടി.

അതിനാൽ തന്നെ ജോസ് വിഭാഗത്തിന് ആഗ്രഹമുണ്ടെങ്കില്‍ ഇനിയും തിരിച്ചുവരാമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ജോസ് കെ. മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നും ഒഴിവാക്കിയതായി കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ ആയിരുന്നു അറിയിച്ചത്.

യുഡിഎഫ് മുന്നണി മുന്നോട്ടുവെച്ച നിര്‍ദ്ദേശം തള്ളിക്കളഞ്ഞ ജോസ്‌കെ മാണി വിഭാഗത്തിന് ഇനിയും മുന്നണിയില്‍ തുടരാന്‍ അര്‍ഹതിയല്ലെന്ന് ബെന്നി ബെഹന്നാന്‍ പറഞ്ഞിരുന്നു. കോട്ടയത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്ന് ജോസ് കെ മാണി വിഭാഗം നിലപാട് കടുപ്പിച്ചതിനെ തുടര്‍ന്നാണ് മുന്നണിയില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനത്തിലെത്തിയത്.