സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

single-img
30 June 2020

സംസ്ഥാനത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി. തി​രു​വ​ന​ന്ത​പു​രം നെ​ട്ട​യം സ്വ​ദേ​ശി ത​ങ്ക​പ്പ​ന്‍റെ (76) മ​ര​ണ​മാ​ണ് കോ​വി​ഡ് മൂ​ല​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെയാണ് ഇദ്ദേഹം മരണപ്പെട്ടത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 23 ആ​യി.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് ത​ങ്ക​പ്പ​ൻ മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം ഇ​ന്ന​ലെ രാ​ത്രി​യാ​ണ് ല​ഭി​ച്ച​ത്. ജൂ​ൺ 24 ന് ​മും​ബൈ​യി​ൽ​നി​ന്നെ​ത്തി​യ ത​ങ്ക​പ്പ​ൻ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ‌ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

രോ​ഗം മൂ​ർഛി​ച്ച​തോ​ടെ ശ​നി​യാ​ഴ്ച മെ​ഡി​ക്ക​ൽ‌ കോ​ള​ജി​ലേ​ക്ക് മാ​റ്റി. എ​ന്നാ​ൽ ഇ​വി​ടെ എ​ത്തി ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ മ​ര​ണം സം​ഭ​വി​ച്ചു. ഇ​ദ്ദേ​ഹം ക​ടു​ത്ത പ്ര​മേ​ഹ​രോ​ഗി​യാ​യി​രു​ന്നെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​