ആപ്പുകളുടെ നിരോധനം; ഇന്ത്യ ലോകവ്യാപാര കരാര്‍ ലംഘിച്ചെന്ന ആരോപണവുമായി ചൈന

single-img
30 June 2020

ചൈനയിൽ നിന്നുള്ള കമ്പനികളുടെ 59 ആപ്പുകള്‍ ഇന്ത്യയിൽ നിരോധിച്ചതിലൂടെ ഇന്ത്യ, ലോകവ്യാപാര കരാര്‍ ലംഘിച്ചെന്ന ആരോപണവുമായി ചൈന. ഇന്ത്യൻ സർക്കാർ പ്രത്യേക ചൈനീസ് ആപ്പുകളെ ലക്ഷ്യമിട്ട് തികച്ചുംവിവേചനപരമായ നിലപാടാണ് സ്വീകരിച്ചതെന്നും ചൈനീസ് എംബസി വക്താവ് അറിയിച്ചു. ഇന്ത്യൻ സർക്കാരിന്റെ ചൈനീസ് ആപ്പുകള്‍ നിരോധിക്കാനുള്ള തീരുമാനം വഴി ഇന്ത്യയിൽ ധാരാളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും ചൈനീസ് എംബസി വക്താവ് പറഞ്ഞു.

ഇന്നലെയായിരുന്നു സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ടിക് ടോക്കും ഹലോയും ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിക്കപ്പെട്ടത്. ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായ നടപടി ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ പരിശോധിക്കുകയാണെന്നും ചൈന നേരത്തെ പ്രതികരിച്ചിരുന്നു.