അബുദാബിയില്‍ പ്രവേശിക്കണമെങ്കിൽ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധം; ഉത്തരവിറങ്ങി

single-img
29 June 2020

യുഎഇയിലുള്ള സ്ഥിരതാമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഇനിമുതൽ അബുദാബിയില്‍ പ്രവേശിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഉത്തരവ് ഇറങ്ങി. രാജ്യത്ത് പ്രവേശിക്കുന്നതിന് 48 മണിക്കൂറിനിടെ നടത്തിയ പരിശോധനയുടെ ഫലമാണ് കൈവശം കരുതേണ്ടത് എന്ന് അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ കമ്മിറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു. ഇന്നാണ് ഇത് സംബന്ധിച്ചുള്ള അറിയിപ്പ് അധികൃതര്‍ പുറത്തിറക്കിയത്.

പുതിയ തീരുമാന പ്രകാരം അല്‍ ഹുസ്‍ന്‍ ആപ് വഴിയോ ടെക്സ്റ്റ് മേസേജ് വഴിയോ ഉള്ള കൊവിഡ് നെഗറ്റീവ് ഫലമാണ് ആവശ്യം. ദേശീയ സ്ക്രീനിങ് പ്രോഗ്രാമിന്റെ ഭാഗമായ ഏത് ആശുപത്രിയില്‍ നിന്നും ടെസ്റ്റിങ് കേന്ദ്രങ്ങളില്‍ നിന്നുമുള്ള പരിശോധനാ ഫലം ഇതിനായി ഉപയോഗിക്കാമെന്നും ഉത്തരവിൽ പറയുന്നു.

അതേസമയം അബുദാബിക്ക് പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ പ്രവേശനത്തിന് വിലക്ക് നിലനിൽക്കും. ഇപ്പോൾ ദേശീയ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ച ശേഷം യുഎഇയിലെ പൊതു നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞെങ്കിലും അബുദാബിയില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ തുടരുകതന്നെയാണ്.