വിശപ്പിനേക്കാൾ വലുതല്ല കൊറോണ: ഉത്തർപ്രദേശിൽ തിരിച്ചെത്തിയവർ ജോലി തേടി ട്രയിൻ കയറുന്നു

single-img
28 June 2020

കോ​വി​ഡി​നെ തു​ട​ർ​ന്നു ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മ​ട​ങ്ങി​യെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ൾ അന്യസംസ്ഥാനത്തേക്കു പോകാൻ തയ്യാറെടുക്കുന്നു. കോ​വി​ഡി​നെ തു​ട​ർ​ന്നു മ​ട​ങ്ങി​യെ​ത്തി​യ 30 ല​ക്ഷ​ത്തോ​ളം കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളി​ൽ ചി​ല​രാ​ണ് ഇ​പ്പോ​ൾ മ​ട​ങ്ങു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്കും പ​ശ്ചി​മ ബം​ഗാ​ളി​ലേ​ക്കും ഗു​ജ​റാ​ത്തി​ലേ​ക്കു​മാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി തേ​ടി വീ​ണ്ടും വ​ണ്ടി ക​യ​റു​ന്ന​ത്. 

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ ദി​നം​പ്ര​തി വ​ർ​ധി​ക്കു​മ്പോ​ഴാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി അ​ന്വേ​ഷി​ച്ച് സ്വ​ന്തം നാ​ട്ടി​ൽ​നി​ന്നും മ​ട​ങ്ങു​ന്ന​ത്. യു​പി​യി​ൽ തൊ​ഴി​ലു​ക​ളു​ടെ അ​ഭാ​വ​ത്തി​ലാ​ണ് മ​റ്റ് നാ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തെ​ന്ന് തൊ​ഴി​ലാ​ളി​ക​ളി​ൽ ചി​ല​ർ പ​റ​ഞ്ഞു. യു​പി​യി​ൽ തൊ​ഴി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ താ​ൻ സ്വ​ന്തം നാ​ട്ടി​ൽ​നി​ന്നു മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്ക് മ​ട​ങ്ങി​ല്ലായിരുന്നുവെന്ന് തൊ​ഴി​ലാ​ളി​യാ​യ അ​ൻ​സാ​രി വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ പറയുന്നു. 

 വി​ശ​പ്പി​നേ​ക്കാ​ൾ ഭേ​ദം കൊ​റോ​ണ വൈ​റ​സാ​ണ്. ത​ന്‍റെ ക​ന്പ​നി ഇ​പ്പോ​ൾ പ്ര​വൃ​ത്തി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ ത​നി​ക്കു​പ​റ്റി​യ ജോ​ലി അ​വി​ടെ കി​ട്ടു​മോ എ​ന്ന് അ​ന്വേ​ഷി​ക്ക​ണം. ത​ന്‍റെ കു​ട്ടി​ക​ൾ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് താ​ൻ മ​രി​ക്കു​ന്ന​താ​ണെ​ന്നും അ​ൻ​സാ​രി എ​ൻ​ഡി​ടി​വി​യോ​ട് പ​റ​ഞ്ഞു.

കോ​ൽ​ക്ക​ത്തി​യി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ൽ ടെ​ക്നീ​ഷ്യ​നാ​യി ജോ​ലി ചെ​യ്തി​രു​ന്ന പ്ര​സാ​ദ് എ​ന്ന​ വ്യക്തി ബം​ഗാ​ളി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണ്. ഹോ​ളി​ക്ക് താ​ൻ വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു. ലോ​ക്ക്ഡൗ​ണ്‍​മൂ​ലം താ​ൻ ഇ​വി​ടെ കു​ടു​ങ്ങി. ത​ന്‍റെ അ​ഞ്ച് മ​ക്ക​ളും ഭാ​ര്യ​യു​മു​ള്ള കു​ടും​ബ​ത്തെ പോ​റ്റാ​ൻ താ​ൻ കോ​ൽ​ക്ക​ത്ത​യി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണെ​ന്നും പ്ര​സാ​ദ് പ​റ​ഞ്ഞു.