ഗുജറാത്ത് മു​ൻ മു​ഖ്യ​മ​ന്ത്രി ശ​ങ്ക​ർ​സിം​ഗ് വഗേലയ്ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

single-img
28 June 2020

ഗുജറാത്ത് മു​ൻ മു​ഖ്യ​മ​ന്ത്രി ശ​ങ്ക​ർ​സിം​ഗ് വഗേലയ്ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു. അവസാന മൂ​ന്ന് ദി​വ​സ​മാ​യി ഇ​ദ്ദേ​ഹ​ത്തി​ന് രോഗ ലക്ഷണമായ പ​നി അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് ഹോം ​ക്വാ​റ​ന്‍റൈനി​ലാ​യി​രു​ന്നു.

കഴിഞ്ഞ ദിവസം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് രോഗം സ്ഥി​രീ​ക​രി​ക്കുന്നത്. നിലവില്‍ അദ്ദേഹത്തിനെ ഗാ​ന്ധി​ന​ഗ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 410 കോവിഡ് മരണവും 19,906 കോവിഡ് കേസുമാണ്.