വിഎം സുധീരൻ നിരോധനാജ്ഞ ലംഘിച്ച് തോട്ടപ്പള്ളിയിൽ സത്യാഗ്രഹം നടത്തുമെന്ന് കോൺഗ്രസ്: ചെന്നിത്തലയും പങ്കെടുക്കും

single-img
27 June 2020

ആലപ്പുഴ ജില്ലയിലെ തൃക്കുന്നത്തുപുഴയിലും പുറക്കാട് പഞ്ചായത്തുകളില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ തോട്ടപ്പള്ളിയിലെ സമരപ്പന്തലില്‍ സത്യാഗ്രഹം നടത്തുമെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സമരത്തില്‍ പങ്കെടുക്കുമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

കരിമണല്‍ ഖനനത്തിനെതിരെ അതിജീവനത്തിനായി പോരാടുന്നവര്‍ക്ക്് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്  നാളെ രാവിലെ 10 മുതല്‍ വൈകുന്നേരം 5 മണി വരെയാണ് തോട്ടപ്പള്ളിയിലെ സമരപ്പന്തലില്‍ സുധീരന്റെ സത്യാഗ്രഹം.

തൃക്കുന്നപ്പുഴ, പുറക്കാട് ഗ്രാമപഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ ജൂലായ് 3വരെയാണ് നിരോധനാജ്ഞ. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിലാണ് നിരോധാനാജ്ഞ പ്രഖ്യാപിച്ചതെന്ന് കലക്ടര്‍ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കുന്നതിനായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.