24 മണിക്കൂറിനുള്ളിൽ രണ്ടു ലക്ഷത്തോളം പേർക്ക് കൊറോണ

single-img
22 June 2020

ലോകത്തെ ആശങ്കയിലാഴ്ത്തി കോവിഡ് രോഗബാധ ലോകമാകെ  വ്യാപിക്കുകയാണ്. രോഗബാധിതരുടെ എണ്ണം ലോകത്ത് 90 ലക്ഷം കടന്നു. ഇതുവരെ 90,44,563 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 1,83,000 ലേറെ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഒരു ദിവസത്തെ ഏറ്റവും വലിയ വര്‍ധനയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പരിശോധന കൂടിയതോ രോഗ്യം വ്യാപിക്കുന്നതോ ആകാം കാരണമെന്ന് ഡബ്ലിയുഎച്ച്ഒ വ്യക്തമാക്കി. 

ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ബ്രസീലിലാണ്. 54,771 പേര്‍ക്കാണ് ബ്രസീലില്‍ കോവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ 36,617 പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. രോഗം ബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമതെത്തി. 15,400 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.

കൊറോണ ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 4,70,000 കടന്നു. അമേരിക്കയില്‍ 1,22,247 ഉം, ബ്രസീലില്‍ 50,659 പേരുമാണ് മരിച്ചത്. ബ്രിട്ടനില്‍ 42,632 പേരാണ് മരിച്ചത്.